Sunday, April 19, 2009

സ്നേഹ മഴ ..


മറക്കില്ലൊരിക്കലും
കളിയായ്‌ നിന്നെ ഞാന്‍
കണ്ണീരനിയിച്ച മഴയുള്ള രാത്രി ...

മറക്കില്ലൊരിക്കലും
വിരഹമായ് വിറയായ്‌ വിതുമ്പിയ
നിന്‍ സ്വരം ..

മരിക്കില്ലൊരിക്കലും
അറിയാതെ അറിയാതെ
എന്‍ മനമറിയാതെ
മഴയായ് കുളിരായ് പിറന്ന സ്നേഹം ...